കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്‌പോർട്‌സ്, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിർവഹിച്ചു. ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും മഹത്തായ മാതൃകയായ ഹജ്ജ് കർമത്തിന് ഒരുങ്ങുന്നവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി അതിവിപുലമായ സാങ്കേതിക പരിശീലന ക്ലാസുകളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.