കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ കാറിൽ നിന്ന് ഇറങ്ങിയോടി വളപട്ടണം പുഴയിലേക്ക് എടുത്തുച്ചാടിയ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിൻ്റെ മൃതദേഹമാണ് ശനിയാ ഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കണ്ടെത്തിയത്. വളപട്ടണം റെയില്‍വേ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധന കഴിഞ്ഞ് കുടുംബത്തോടൊപ്പം കാറിൽ മടങ്ങവെ വളപട്ടണം പാലത്തില്‍ വച്ച് പുഴയിൽ ചാടിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.