മധു ബാബു സ്വാധീനം ഉപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. 2022 ഡിസംബറില്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ വച്ചാണ് സംഭവം. ഡിവൈഎസ്പി വയര്‍ലെസ് സെറ്റ് എടുത്തെറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുകയും ചെയ്തതെന്നാണ് മുരളീധരന്റെ പരാതി. പരാതി നല്‍കിയിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായില്ല. കേസ് ഒത്തുതീര്‍ക്കാന്‍ പലരും ശ്രമം നടത്തി. സംഭവത്തില്‍ നീതിയാണ് ആവശ്യമെന്നും വി കെ മുരളീധരന്‍ പറഞ്ഞു.