Download Now Banner

This browser does not support the video element.

പട്ടാമ്പി: ഓണത്തിനൊരുങ്ങി തൃത്താല, മൂളിപറമ്പിൽ വിളവെടുപ്പുത്സവം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Pattambi, Palakkad | Aug 24, 2025
ഓണത്തെ വരവേൽക്കാൻ തൃത്താലയിലെ കൃഷിത്തോട്ടങ്ങൾ ഒരുങ്ങി.നാഗലശ്ശേരി മൂളിപ്പറമ്പിലെ വിളവെടുപ്പുത്സവം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. കുടുംബശ്രീ ഉണർവ്വ് ജെ എൽ ജി ഗ്രൂപ്പാണ് നാഗലശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡിലെ അമ്പത് സെന്റിൽ സമൃദ്ധമായി കൃഷി ചെയ്യാൻ നേതൃത്വം കൊടുത്തത്.പലനിറത്തിലുള്ള ചെണ്ടുമല്ലി, വെണ്ട, തക്കാളി, വഴുതന, പയർ,ചീര, മധുരക്കിഴങ്ങ്, കൂർക്ക, കൂവ തുടങ്ങിയവയെല്ലാം ഓണവിപണിയ്ക്ക് തയ്യാറായി.
Read More News
T & CPrivacy PolicyContact Us