സുഹൃത്തുമൊത്തു കുളത്തിൽ മീൻ പിടിക്കാൻ പോയയാൾ മുങ്ങിമരിച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സുഹൃത്ത് കുഴഞ്ഞുവീണു. പെരുവെമ്പ് തൊട്ടാറക്കാട് രാമൻകുട്ടിയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം. മരംവെട്ടു തൊഴിലാളിയായ രാമൻകുട്ടിയും പല്ലശ്ശനയിലെ സുഹൃത്തും ചേർന്നു കിണാശേരി കോട്ടാനിക്കുളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു. കാൽവഴുതി കുളത്തിൽ വീണ രാമൻകുട്ടിയെ രക്ഷപ്പെടുത്താനായി സുഹൃത്ത് നിലവിളിച്ചെങ്കിലും നാട്ടുകാർ ഓടിയെത്തുമ്പോഴേക്കു രാമൻകുട്ടി വെള്ളത്തിൽ താഴ്ന്നു.