ക്രൈസ്തവ സാഹിത്യത്തിലെ മികച്ച ഗ്രന്ഥകാരനും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ ഷാജി ഏബ്രഹാം രചിച്ച 'ഏബ്രഹാമിന്റ അഞ്ചാം സുവിശേഷ'മെന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കുമ്പനാട് വൈ.എം.സി.എ ഹാളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിച്ചു.വേദപുസ്തകം ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും ജീവിതത്തെ സ്വാധീനിക്കുകയും അതിലേക്ക് പ്രകാശം പരത്തുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ അദ്ധ്യക്ഷനായിരുന്നു.