ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി വന്ന തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുരുവായൂർ മാവിൻചുവടുവെച്ച് യൂടേൺ എടുത്ത കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണാണ് രണ്ടുപേർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.