കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിരിക്കെ 24 മണിക്കൂറിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച രണ്ടു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി സജിത്ത് കുമാർ ഇന്ന് ഉച്ചക്ക് മൂന്നിന് പറഞ്ഞു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ള പത്തുപേരിൽ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും വെന്റിലേറ്ററിൽ കഴിയുന്ന ഇവർക്ക് മറ്റു രോഗങ്ങളും ഉണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരു