സുൽത്താനിയ സ്വദേശിയായ മദനകുമാറാണ് ഭാര്യയെ ആക്രമിച്ചത്. ഇയാളുടെ ഭാര്യ ശരണ്യക്ക് ആക്രമണത്തിൽ പരിക്കേറ്റു. വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ശരണ്യയെ ഇയാൾ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. ഇയാളെ പിടിച്ചുമാറ്റുന്നതിനിടയിൽ അയൽവാസികളായ രണ്ട് പേർക്കും പരിക്കേറ്റു. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മദനകുമാറിനെ അറസ്റ്റ് ചെയ്തു. തലയിലും കയ്യിലും പരിക്കേറ്റ ശരണ്യയെ കട്ടപ്പന ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.