പട്ടാമ്പി പള്ളിപ്പുറം റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. കൊടുമുണ്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്നു. കാറിനും തകർച്ചയുണ്ട്. പോസ്റ്റ് റോഡിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.