സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പർ ഉപയോഗിച്ചുള്ള ഒറ്റ നമ്പർ ചൂതാട്ടം നടത്തിവരുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ഉദിനൂർ കല്ലുവളപ്പിൽ സ്വദേശി കെ വി സുരേന്ദ്രനെയാണ് ഡിവിഎസ്പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചന്തേര ഇൻസ്പെക്ടർ സതീഷ് വർമ്മയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യത്തെ തുടർന്നാണ് പോലീസ് വല വിരിച്ചത്. പ്രതിയെ ബുധനാഴ്ച രാവിലെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു