നാടും നഗരവും ഓണത്തിരക്കിലേക്ക് നീങ്ങിയതോടെ സുരക്ഷ മുൻ കരുതൽ എന്ന നിലയിൽ കാസറഗോഡ് റെയിൽവെ സ്റ്റേഷനിലും ഇത് വഴി കടന്ന് പോകുന്ന ട്രെയ്നുകളിലും വെള്ളിയാഴ്ച സുരക്ഷ പരിശോധന നടത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ റെജികുമാർ , എസ് ഐ എം വി പ്രകാശൻ , ഇന്റലിജൻസ് ഓഫീസർ ജ്യോതിഷ് , എ എസ് ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന