അടുരിലെ ഡി വൈ എഫ് ഐ നേതാവായിരുന്ന ജോയലിൻ്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജോയലിന്‍റെ മരണം കസ്റ്റഡി മർദനത്തിലെന്നും ജോയലിനെ മർദ്ദിച്ചതില്‍ സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്നും കുടുംബം ആരോപിക്കുമ്പോൾ ഇതിൽ പുനരന്വേഷണം വേണമെന്നും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരന്വേഷണം സിബിഐയോ അല്ലെങ്കിൽ കോടതി നിരീക്ഷണത്തിലോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.