പിണറായി എ കെ ജി മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ മുന്നേറ്റത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും അതിന്റെ നേര്‍സാക്ഷ്യങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെ നടന്ന ചടങ്ങിൽ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍ അധ്യക്ഷനായി.