ദേളി അരമങ്ങാനത്ത് ആറുമാസം മുമ്പ് ഒളിച്ചോടി വിവാഹിതയായ 20 കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ അരമങ്ങാനം സ്കൂളിന് സമീപത്തെ രഞ്ജേഷിന്റെ ഭാര്യ നന്ദനയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് നന്ദയെ തൂങ്ങിയ നിലയിൽ കണ്ടത് ഉടനെ തന്നെ ദേളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽപറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി