മുക്കം: തോട്ടുമുക്കം തരിയോട് ചക്കനാനിയിൽ മറിയാമ്മ(72)യുടെ വീടാണ് വൈകീട്ട് പെയ്ത ശക്തമായ മഴയിൽ തകർന്നുവീണത്. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. പ്രാർത്ഥനാ സമയത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വയോധിക പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മേൽക്കൂര തകർന്ന് വീടിന്റെ ഏറെക്കുറെ പ്രധാന ഭാഗങ്ങളെല്ലാം തകർന്നതായി ഓടിയെത്തിയ പരിസരവാസികളും നാട്ടുകാരും പ്രതികരിച്ചു. 72-കാരിയായ ഇവർ ഒറ്റയ്ക്കാണിവിടെ താമസിക്കുന്നത്. ഇവരെ തത്കാലം ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചതായി വാർഡ് മെ