ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തും ചാവക്കാട് എസ്.ഐ ശരത് സോമനുമാണ് ബ്ലാങ്ങാട് ബീച്ചിൽ തർക്കമുണ്ടായത്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മുന്നിൽ ഇന്നു വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ബ്ലാങ്ങാട് ബീച്ചിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന ബംഗാൾ സ്വദേശി രാജാറാം യുവതിയെ കടന്നാക്രമിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.