കെ ടി ജലീലിന്റെ ഭാര്യ എം പി ഫാത്തിമകുട്ടിക്ക് വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം ലഭിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധീഖ്. പ്രിന്‍സിപ്പല്‍ ആകേണ്ടിയിരുന്നത് പ്രീത വി കെ എന്ന അധ്യാപികയായിരുന്നു. ഇത് മറികടന്നാണ് ഫാത്തിമകുട്ടിയെ പ്രിന്‍സിപ്പലാക്കിയത്. രണ്ട് പേര്‍ക്കും ഒരേ സീനിയോറിറ്റിയാണ് ഉണ്ടായിരുന്നത്.