രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മഹിളാമോർച്ചയുടെ പ്രതിഷേധം. കൊട്ടാരക്കര ടൗണിലാണ് വൈകുന്നേരം മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മഹിളാമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വയയ്ക്കൽ സോമൻ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് വിനോദ് താമരക്കുടി, നഗരസഭ കൗൺസിലർ സബിത സതീഷ് തുടങ്ങി മഹി ളാമോർച്ചയുടെയും ബിജെപിയുടെയും വിവി ധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.