പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. 52 പരാതി ആകെ ലഭിച്ചു. അഞ്ചെണ്ണം പോലിസ് റിപ്പോര്‍ട്ടിനും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനും അയച്ചു. രണ്ട് പരാതികള്‍ ജില്ലാ നിയമ സേവന അതോറിറ്റിക്ക് കൈമാറി. 30 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി.