എം സി റോഡിൽ തിരുവല്ല മഴുവങ്ങാട് ചിറയിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു.ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെങ്ങന്നൂർ ഭാഗത്തുനിന്നും റബർ തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.ലോറി മറിയുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തി രക്ഷപ്രവർത്തനം നടത്തി. വിവരം ഉടൻ ഫയർ ഫോഴ്സിലും അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറേയും പുറത്തെടുത്തത്.