Thiruvananthapuram, Thiruvananthapuram | Aug 26, 2025
കേരളത്തിൽ ആരും പട്ടിണിക്കിടക്കേണ്ടി വരില്ല, വിശപ്പ് രഹിത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി ജി ആർ അനിൽ. എ എ വൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പട്ടം ജില്ല പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കേന്ദ്രമായി സപ്ലൈകോ ഔട്ട് ലേറ്റുകൾ മാറിയെന്നും മന്ത്രി പറഞ്ഞു. റേഷൻ കടകളിൽ നിന്നും നാളെ മുതൽ കിറ്റു വാങ്ങാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.