കോന്നി ചൈനമുക്കിൽ വൈദ്യുതി പോസ്റ്റിനു മുകളിൽ തീ ആളിപടർന്നത് പരിഭ്രാന്തി പരത്തി. വൈദ്യുതി ലൈനിലാണ് ആദ്യം തീ പിടിച്ചത്.തുടർന്ന് ലൈനിനു സമീപം ഉണ്ടായിരുന്ന കേബിളിലേക്കും തീ പടർന്നു.ചൈന മുക്കിലെ തിരക്കേറിയ റോഡരികിലുള്ള വൈദ്യുതി പോസ്റ്റിലാണ് തീ പിടിച്ചത്.കേബിളിൽ തീ പിടിച്ചതോടെ ഇത് ഉരുകി താഴേക്ക് ഒഴുകി വീണുകൊണ്ടിരുന്നു.വാഹനങ്ങളും യാത്രക്കാരും നിരന്തരം കടന്നു പോകുന്ന റോഡിൽ ഇത് ഭീഷണിഉയർത്തി. സമീപ കടകളിൽ ഉണ്ടായിരുന്നവർ യാത്രക്കാർക്ക് അപകട മുന്നറിയിപ്പ് നൽകി പോസ്റ്റിന് താഴെക്കൂടി കടന്നു പോകുന്നത് ഒഴിവാക്കി. വിവരം ഉടൻ കോന്നി ഫയർ ഫോഴ്സിൽ അറിയിച്ചു.