മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കൈവശം വച്ച യുവാവിനെ കമ്പളക്കാട് വച്ചു പിടികൂടിയതായി കമ്പളക്കാട് പോലീസ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് അറിയിച്ചു.മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസിനെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും പിടിച്ചെടുത്തു. ഇയാൾ നേരത്തെയും എക്സൈസിലും പോലീസിലും സമ്മാന കേസുകളിൽ പ്രതിയാണ്.