വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി നിർവഹിച്ചു. കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുപ്രധാനമായ പരിപാടിയാണ് ജാഗ്രതാ സമിതി അംഗങ്ങൾക്ക് നൽകുന്ന പരിശീലനമെന്ന് ചെയർപേഴ്സൺ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു.