ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തെക്കേമുറിയിൽ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. പ്രകടനം കടന്നുവരുന്നതിനിടെ ജംഗ്ഷനിൽ തടിച്ചുകൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവർക്കെതിരെ മുദ്രാവാക്യം മുഴക്കി. തുടർന്ന് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ മുസ്ലിം ലീഗ് നേതാവിന്റെ കാറും തകർത്തിട്ടുണ്ട്.