പോരുവഴി നടുവിലെ മുറി രഞ്ജിനി ഭവനത്തിൽ അജയകുമാറിനെയാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോരുവഴി മയ്യത്തുംകര പള്ളിക്ക് സമീപം ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ ഇദ്ദേഹത്തെ ബന്ധുക്കൾ കണ്ടെത്തിയത്. തുടർന്ന് ശൂരനാട് പോലീസിൽ വിവരമറിയി ച്ചു. പോലീസ് സ്ഥലത്തെ പ്രാഥമിക പരിശോ ധനകൾ പൂർത്തിയാക്കിയ മൃതദേഹം പോ സ്റ്റ്മോർട്ടം നടപടികൾക്കായി ശാസ്താംകോ ട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.