കോടശ്ശേരി മേച്ചിറ സ്വദേശികളായ മഠത്തിപ്പറമ്പിൽ വീട്ടിൽ ജിഷ്ണു (33), കാര്യാടൻ വീട്ടിൽ സുജേഷ് (39), മഠത്തിപ്പറമ്പിൽ വീട്ടിൽ സനീഷ് (39), ഇരിങ്ങാലക്കുട സ്വദേശി തെറ്റയിൽ വീട്ടിൽ ജിസ് മോൻ (26), ചാലക്കുടി ചൗക്ക സ്വദേശി എടാർത്ത് വീട്ടിൽ അജിത്ത് (34) എന്നിവരെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. അന്നനാട് കാടുകുറ്റി സ്വദേശി ഷിനോജ് (46), മുരിങ്ങൂർ സ്വദേശി ഡിഫിൻ (30) എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.