ശൂരനാട് തെക്ക് പതാരം പുളിക്കമുക്കിന് തെക്കുവശം മലമേൽ വീട്ടിൽ വി.ദിലീപ് (42) ആണ് മരിച്ചത്.തിരുവോണ ദിവസം പതാരം ശാന്തിനികേതൻ സ്കൂളിന് സമീപം വച്ച് ദിലീപ് സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ദിലിപിനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 ഓടെയാണ് മരണം സംഭവിച്ചത്.