പാലക്കാട് തൃത്താലയിൽ കർഷക പ്രക്ഷോഭത്തിനെതിരെ മന്ത്രി എം ബി രാജേഷ് നടത്തിയ പ്രസ്താവനയിൽ കർഷക മസ്ദൂർ സംഘം പ്രതിഷേധം പുകയുന്നു. കർഷകരല്ല മുദ്രാവാക്യം വിളിക്കുന്നതെന്ന മന്ത്രി എംബി രാജേഷിന്റെ പ്രസ്താവന തിരുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. നെല്ല് സംഭരണ തുക കിട്ടാത്ത വിഷയത്തിൽ കർഷകർ നടത്തിയ പ്രതിഷേധം മാധ്യമങ്ങളിൽ വാർത്ത വരാൻ വേണ്ടിയുള്ള ശ്രമമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.