സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിൽ ആശങ്ക. ഈ സാഹചര്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരവും മറ്റ് ജല ജന്യ രോഗങ്ങളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി നഗരസഭയിൽ യോഗം ചേർന്നു. കെട്ടികിടക്കുന്ന വെള്ളത്തിൽ നിന്നാണ് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത്. അതുകൊണ്ട് തന്നെ കുളത്തില് കുളിക്കുന്നവർ പാലിക്കേണ്ട നിര്ദേശങ്ങളും രോഗ ലക്ഷണങ്ങളും വിശദീകരിച്ചു.