വൈറ്റില പാലത്തിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്.ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന പാലത്തിലാണ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 8:45 നായിരുന്നു അപകടം.ബസ്സിന്റെ മുന്നിൽ പോയ ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ KSRTC ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗം തകർന്നു.കോന്നിയിൽ നിന്ന് അമൃത ആശുപത്രിയിലേക്ക് സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.യാത്രക്കാർക്ക് പരിക്കില്ല.വൈറ്റിലയിൽ നിന്ന് കുണ്ടന്നൂർ വരെ വൻ ഗതാഗതക്കുരുക്കും ഉണ്ടായി