പത്തനംതിട്ട : ബന്ധുക്കളുടെ അടച്ചിട്ട ഒരേ വളപ്പിലെ രണ്ട് വീടുകളിൽ നിന്നും പിത്തള ടാപ്പുകളും ഓട്ടുരുളിയും മറ്റും മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തിരുവല്ല തുകലശ്ശേരി പൂമംഗലം വീട്ടിൽ പി എസ് ശരത്ത് ( 39 ), കൊല്ലം ഇരവിപുരം അയത്തിൽ ജി അനിൽ കുമാർ (42) എന്നിവരാണ് പിടിയിലായത്. ഈമാസം 16 ന് വൈകിട്ട് 7.20 ന് ശേഷമാണ് ചെന്നീർക്കര മത്തങ്ങാമുക്ക് കൊച്ചുമേമുറിയിൽ വീടുകളിൽ മോഷണം നടന്നത്.