Download Now Banner

This browser does not support the video element.

ഉടുമ്പൻചോല: നെടുങ്കണ്ടം എഴുകുംവയലിൽ ഉരുൾപൊട്ടൽ, നാലേക്കറോളം കൃഷിഭൂമി ഒലിച്ചുപോലി

Udumbanchola, Idukki | Sep 26, 2025
കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. എഴുകുംവയല്‍ സ്വദേശികളായ കുറ്റിയാനിക്കല്‍ സണ്ണി, ചെമ്മരപ്പള്ളില്‍ അനീഷ് തുടങ്ങിയവരുടെ കൃഷി ഭൂമിയിലാണ് നാശ നഷ്ടം ഉണ്ടായത്. മണ്ണും വെള്ളവും ഒഴുകി ഇറങ്ങി കൃഷി പൂര്‍ണ്ണമായും നശിച്ചു. എഴുകുംവയലില്‍ നിന്നും കുട്ടന്‍കവലയിലേക്കുള്ള ഗ്രാമീണ പാതയിലേയ്ക് മണ്ണ് വീണ് ഗതാഗതവും തടസപ്പെട്ടു. 2018ലെ പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായി ഇവിടെ റോഡ് ഉള്‍പ്പടെ നഷ്ടപ്പെട്ടിരുന്നു. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതി ശക്തമായ മഴയാണ് പെയ്തത്.
Read More News
T & CPrivacy PolicyContact Us