പട്ടിക്കാട് നിന്നും ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞു. എന്നാൽ സ്റ്റേഷനിലേക്ക് കടക്കാന്‍ പ്രവർത്തകർ ശ്രമിച്ചതോടെ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻ്റ് ഫൺ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യം ഇന്നലെയാണ് പുറത്തുവന്നത്.