നിലമ്പൂർബൈപ്പാസ്.എം.എൽ.എയുടെ അവകാശവാദം തള്ളി എൽ.ഡി.എഫ്. ആര്യാടൻ ഷൗക്കത്ത് എംഎൽഎ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി,സംസ്ഥാന സർക്കാർ നിലമ്പൂർബൈപ്പാസിന് 227. 18 കോടി രൂപ അനുവദിച്ചതിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിലമ്പൂർബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിന് 35 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതെന്ന് എൽ.ഡി.എഫ് നേതാക്കൾ നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.