ഉടുമ്പന്നൂര്‍ സ്വദേശി ശിവഘോഷ് പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരാണ് മരിച്ചത്. വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ശിവഘോഷിനെ കണ്ടെത്തിയത്. യുവതിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശിവ് ഘോഷിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പന്നൂര്‍ പാറേക്കവലയിലെ വീട്ടിലായിരുന്നു സംഭവം. സംഭവമറിഞ്ഞ് കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.