Thiruvananthapuram, Thiruvananthapuram | Aug 22, 2025
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17 -ാ മത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയക്ക് തിരിതെളിഞ്ഞു. ആഗസ്റ്റ് 27 വരെ തമ്പാനൂർ കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് മേള നടക്കുന്നത്. ഇന്ന് വൈകിട്ട് കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ, ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.