തിരുവോണ ദിവസം രാത്രി ഏനാത്ത് പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ ആളെ തിരിച്ചറിഞ്ഞു. അടുത്ത ദിവസം തന്നെ മൃതദേഹം താഴത്തുകുളക്കടക്ക് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. പത്തനാപുരം, കറവൂർ, വാലുതുണ്ടിൽ ജി എസ് ഭവനത്തിൽ എൻ ഗോപിനാഥൻ (72) ആണെന്ന് ഇന്ന് തിരിച്ചറിഞ്ഞു. അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഇന്ന് പരാതിയുമായി പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പുത്തൂർ പോലീസുമായി ബന്ധപ്പെട്ട് വിവരം സ്ഥിരീകരിച്ചത്.