പോലീസുമായി ഉന്തും തള്ളും ഉണ്ടാക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിവീശി. ലാത്തി അടിയേറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകന്റെ തലപൊട്ടി രക്തം വാര്‍ന്നതോടെ സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു. പോലീസ് വാഹനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. പോലീസ് കാരണമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.