കുളനടയിൽ മൊബൈൽ ടവറിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ജനറേറ്ററിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ജനറേറ്ററിൽ തീ ആളിപടരുന്നത് കണ്ട സമീപവാസികൾ വിവരം അടൂർ ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നു.ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ഇന്ന് വൈകിട്ട് 3.45 ഓടെ ആയിരുന്നു തീപ്പിടുത്തം.കുളനട ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉളനാട് സെൻ്റ് ജോൺസ് യു പി സ്കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ബി എസ് എൻ എലിന്റെ മൊബൈൽ ടവറിനോട് അനുബന്ധമായി സ്ഥാപിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്.സേന സംഭവ സ്ഥലത്ത് എത്തി ഫോമും വെള്ളവും ഉപയോഗിച്ച് തീ പൂർണ്ണമായും കെടുത്തി.