നാദാപുരം: ഉരുൾപൊട്ടൽ ദുരിത ബാധിതരോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് വിലങ്ങാട് നടന്ന ഹർത്താൽ സമാധാനപരം. കോൺഗ്രസും ബി.ജെ.പിയും ഇന്ന് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ നടത്തിയത്. ഹർത്താലിൽ വിലങ്ങാട് അങ്ങാടിയും മറ്റും പൂർണമായും അടഞ്ഞുകിടന്നു. വാഹനങ്ങളും പൊതുവെ നിരത്തിൽ കുറവായിരുന്നു. കഴിഞ്ഞതവണയുണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതരോട് നീതി പുലർത്താൻ സർക്കാറിനായില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. ദുരിതബാധിതർക്ക് ആനുകൂല്യങ്ങൾ നിഷേധിക്