പന്തളം നഗരസഭയ്ക്ക് സമീപമുള്ള കടകൾ പുതിയ സ്വാമി അയ്യപ്പൻ ബസ് സ്റ്റാൻഡ് റോഡിനായി പന്തളം കൗൺസിലർമാർ എത്തി ഒഴിപ്പിക്കുന്നതിനിടെ സംഘർഷം.പന്തളം സ്വകാര്യ സ്റ്റാൻഡിലേക്കുള്ള റോഡ് വികസനത്തിന്റെ ഭാഗമായി നഗരസഭക്ക് സമീപം സ്ഥാപിച്ചിരുന്ന വഴിയോര കടകളാണ് പന്തളം നഗരസഭ അധികൃതരും കൗൺസിലർ മാരും ചേർന്ന് പൊളിച്ചു മാറ്റിയത്.ഇതിനെ തുടർന്നാണ് കൗൺസിലർമാരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവസ്ഥയും ഉണ്ടായത്.വിവരമറിഞ്ഞു പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി. ഡി. പ്രജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.