മുണ്ടുപറമ്പിൽ വാഹനാപകടം മൂന്നു പേർക്ക് പരിക്ക് പറ്റി, ആരുടെയും പരിക്ക് ഗുരുതരമല്ല,മലപ്പുറം മുണ്ട്പറമ്പ് ബൈപ്പാസിൽ വെച്ചാണ് നിയന്ത്രണം വിട്ട കാർ മാറിഞ്ഞ് അപകടം ഉണ്ടായത് കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് നിസ്സാര പരിക്ക് പറ്റി, പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മുണ്ടു പറമ്പിൽ നിന്ന് കാവുങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്, മഴയിൽ വാഹനം തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ തട്ടി മറയുകയായിരുന്നു.