This browser does not support the video element.
ഇരിട്ടി: ആറളം ഫാമില്‍ ഭീതി വിതച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി
Iritty, Kannur | Apr 10, 2024
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലും തമ്പടിച്ച പത്തിലധികം കാട്ടാനകളെയാണ് വനംവകുപ്പ് വനത്തിലേക്ക് തുരത്തിയത്. കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നരോത്തിന്റെ നേതൃത്വത്തില്‍ കീഴ്പ്പള്ളി, മണത്തണ സെക്ഷന്‍, ആറളം വന്യജീവി സങ്കേതത്തിലെ വനപാലകര്‍, ആര്‍.ആര്‍.ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്.