കേസിലെ ഒന്നാം പ്രതി തെള്ളിയൂർ സ്വദേശി ഗോപാലകൃഷ്ണൻ നായർ, മകനും മൂന്നാം പ്രതിയുമായ ഗോവിന്ദ് ജി നായർ എന്നിവരെയാണ് കൂടുതൽ അന്വേഷണത്തിനായി പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പന്തളം പൊലീസ് സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 95 കേസുകളാണ് ഉള്ളത്. 12 കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. ഗോപാലകൃഷ്ണന്റെ ഭാര്യ കേസിലെ രണ്ടാം പ്രതി സിന്ധു ജി നായർ, മരുമകളും നാലാം പ്രതിയുമായ ലക്ഷ്മി എന്നിവർ ഇപ്പോഴും ഒളിവിലാണ്. കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.