പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഇക്കുറി കന്നി വോട്ട് ചെയ്യുന്നവർ 18,087 പേർ ആണെന്ന് കലക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം അധികൃതരാണ് ഇന്ന് രാത്രി അറിയിച്ചത്. വോട്ടവകാശം ലഭിച്ച 18, 19 പ്രായക്കാരാണ് ഇവർ. ഇതിൽ 9254 ആൺകുട്ടികളും 8833 പെൺകുട്ടികളുമാണ് ഉള്ളത്. അടൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കന്നി വോട്ടർമാരുള്ളത്. ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കുറവ് ഉള്ളത് റാന്നിയിലുമാണ്