കേരളപുരത്ത് വാഹനാപകടം. ലോറിയാണ് അപകടത്തിൽപ്പെട്ടത്. കേരളപുരം കോവിൽ മുക്ക് ഭാഗത്തുനിന്നും കരിമ്പിൻകര ഭാഗത്തേക്ക് പോകുന്നിടത്തായിരുന്നു അപകടം. ഇറക്കം ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി സമീപത്തെ മൂന്നോളം വീടുകളുടെ മതിലും അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകളും ഇടിച്ചു തകർത്തു നിൽക്കുകയായിരുന്നു. സംഭവ സമയം റോഡിൽ ആരുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.