പരിചയമില്ലാത്തവരുടെ അശ്രദ്ധയിൽ ഓട്ടോ തൊഴിലാളിക്ക് ഗുരുതര പരിക്ക് . പത്തനാപുരം ഗവ:ഹോസ്പിറ്റൽ Jn ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി പാതിരിക്കൽ സിനാൻ മൻസിൽ ഷെഫീക്കിനാണ് പരിക്കേറ്റത്. പത്തനാപുരം കല്ലും കടവിൽ ഗ്ലാസ്സ് കടയിൽ നിന്നും വാഹനത്തിലേക്ക് ഗ്ലാസ് കയറ്റുന്നതിനിടെ വലിയ ഭാരമുള്ള ഗ്ലാസ്സുകൾ ഷെഫീക്കിൻ്റെ ദേഹത്തേക്ക് വീണ് കൈകാലുകൾ ഒടിയുകയും മുറിവേൽക്കുകയും ശരീരമാസകലം ക്ഷതമേൽക്കുകയും ചെയ്തു. 2 ചെറിയ കുട്ടികളടങ്ങുന്ന നിർദ്ധന കുടുബത്തിൻ്റെ ഏക ആശ്രയമായിരുന്ന ഷെഫീക്കിന് തൊഴിലെടുക്കാൻ പറ്റാത്ത സ്ഥിതിയാണ്.