പോലീസിന് ഒറ്റി കൊടുത്തു എന്ന് ആരോപിച്ച് ഗൃഹനാഥനെയും മകനെയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ച പ്രതിയെ വീണ്ടും പോലീസ് പിടികൂടി.തഴുത്തല കാവുവിള വയലിൽ പുത്തൻവീട്ടിൽ പൊട്ടാസ് നിഷാദിനെയാണ് കൊട്ടിയം പോലീസ് പിടികൂടിയത്. ഉമയനല്ലൂർ പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ മനു ഇയാളുടെ മകൻ അഭിമന്യു, അഭിമന്യുവിന്റെ സുഹ്യത്ത് ഹാരിസ്, എന്നിവർക്കാണ് പരിക്കേറ്റത്. മനുവിനെ മർദ്ദിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനുംശ്രമിച്ചു . തടസ്സം പിടിക്കാൻ എത്തിയ മകനെയും മകന്റെ സുഹൃത്തിന്റെയും തലയടിച്ചു പൊട്ടിച്ചു .